Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Driving License

ലെവ​ല്‍ ക്രോ​സിം​ഗു​ക​ളി​ലെ നി​യ​മലം​ഘ​നം: ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കും

പ​​​ര​​​വൂ​​​ര്‍: റെ​​​യി​​​ല്‍​വേ ലെ​​​വ​​​ല്‍ ക്രോ​​​സിം​​​ഗ് ഗേ​​​റ്റു​​​ക​​​ള്‍ ത​​​ക​​​ര്‍​ക്കു​​​ന്ന​​​തും ഗേ​​​റ്റി​​​നു​​​ള്ളി​​​ല്‍ അ​​​ശ്ര​​​ദ്ധ​​​മാ​​​യി വാ​​​ഹ​​​നം ഓ​​​ടി​​​ച്ചു കു​​​ടു​​​ങ്ങു​​​ന്ന​​​തും ത​​​ട​​​യാ​​​ന്‍ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റെ​​​യി​​​ല്‍​വേ ഡി​​​വി​​​ഷ​​​ന്‍.

സു​​​ര​​​ക്ഷാ ​​​നി​​​യ​​​മ​​​ങ്ങ​​​ള്‍ ലം​​​ഘി​​​ക്കു​​​ന്ന വ്യ​​​ക്തി​​​ക​​​ളു​​​ടെ ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ന്‍​സ് സ​​​സ്പെ​​​ന്‍​ഡ് ചെ​​​യ്യാ​​​നോ റ​​​ദ്ദാ​​​ക്കാ​​​നോ മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​നോ​​​ട് റെ​​​യി​​​ല്‍​വേ സു​​​ര​​​ക്ഷാ​​​സേ​​​ന ശി​​​പാ​​​ര്‍​ശ ചെ​​​യ്യും. ഇ​​​തു​​​ സം​​​ബ​​​ന്ധി​​​ച്ച സം​​​സ്ഥാ​​​ന ട്രാ​​​ന്‍​സ്പോ​​​ര്‍​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ സ​​​ര്‍​ക്കു​​​ല​​​ര്‍ നി​​​ല​​​വി​​​ല്‍ വ​​​ന്നു.

മു​​​ന്ന​​​റി​​​യി​​​പ്പു സി​​​ഗ്‌​​​ന​​​ലു​​​ക​​​ള്‍ അ​​​വ​​​ഗ​​​ണി​​​ച്ചോ, ഗേ​​​റ്റ് അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലോ ബ​​​ല​​​മാ​​​യി ക​​​ട​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​തു ഗു​​​രു​​​ത​​​ര​​​മാ​​​യ ക്രി​​​മി​​​ന​​​ല്‍ കു​​​റ്റ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കും. ലൈ​​​സ​​​ന്‍​സ് റ​​​ദ്ദാ​​​ക്ക​​​ലി​​​നു പു​​​റ​​​മെ റെ​​​യി​​​ല്‍​വേ സ്വ​​​ത്തു​​​ക്ക​​​ള്‍​ക്കു​​​ണ്ടാ​​​കു​​​ന്ന നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ള്‍​ക്കു പി​​​ഴ​​​യും ശി​​​ക്ഷ​​​യും നേ​​​രി​​​ടേ​​​ണ്ടിവ​​​രും. ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ള്‍ ട്രെ​​​യി​​​ന്‍ യാ​​​ത്ര​​​ക്കാ​​​രു​​​ടെ​​​യും റെ​​​യി​​​ല്‍​വേ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും ജീ​​​വ​​​ന്‍ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണു ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി.

2025-ല്‍ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​വി​​​ഷ​​​നി​​​ല്‍ 104 ഗേ​​​റ്റ് ത​​​ക​​​ര്‍​ക്ക​​​ല്‍ സം​​​ഭ​​​വ​​​ങ്ങ​​​ള്‍ റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്. 2026-ല്‍ ​​​ഇ​​​തു​​​വ​​​രെ 27 സം​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണു​​​ണ്ടാ​​​യ​​​ത്. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ഓ​​​രോ സം​​​ഭ​​​വ​​​വും ട്രെ​​​യി​​​ന്‍ സ​​​ര്‍​വീ​​​സ് വൈ​​​കി​​​ക്കു​​​ക​​​യും വ​​​ലി​​​യ സാ​​​മ്പ​​​ത്തി​​​കന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു. അ​​​ക്ഷ​​​മ​​​യോ​​​ടെ​​​യു​​​ള്ള ഡ്രൈ​​​വിം​​​ഗും അ​​​മി​​​ത​​​വേ​​​ഗ​​​വു​​​മാ​​​ണ് അ​​​പ​​​ക​​​ട​​​ങ്ങ​​​ള്‍​ക്കു പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​മെ​​​ന്ന് ആ​​​ര്‍​പി​​​എ​​​ഫ് വി​​​ല​​​യി​​​രു​​​ത്തു​​​ന്നു.

മു​​​ന്ന​​​റി​​​യി​​​പ്പു സി​​​ഗ്‌​​​ന​​​ല്‍ ല​​​ഭി​​​ച്ചാ​​​ലു​​​ട​​​ന്‍ വാ​​​ഹ​​​നം നി​​​ര്‍​ത്തു​​​ക, ഗേ​​​റ്റ് പൂ​​​ര്‍​ണ​​​മാ​​​യി തു​​​റ​​​ന്നശേ​​​ഷം മാ​​​ത്രം ശ്ര​​​ദ്ധ​​​യോ​​​ടെ ക​​​ട​​​ക്കു​​​ക, ഗേ​​​റ്റി​​​നി​​​ട​​​യി​​​ല്‍ കു​​​ടു​​​ങ്ങു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ അ​​​തീ​​​വ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ റെ​​​യി​​​ല്‍​വേ ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. മ​​​നു​​​ഷ്യ​​​ജീ​​​വ​​​ന്‍ സം​​​ര​​​ക്ഷി​​​ക്കാ​​​നും സു​​​ര​​​ക്ഷി​​​ത യാ​​​ത്ര ഉ​​​റ​​​പ്പാ​​​ക്കാ​​​നും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍ ഗ​​​വ​​​ൺമെ ന്‍റ് നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളോ​​​ടു പൂ​​​ര്‍​ണ​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​ര്‍​പി​​​എ​​​ഫ് അ​​​ഭ്യ​​​ര്‍​ഥി​​​ച്ചു.

Latest News

Corehub Up